Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തംബുരു വീടിനുള്ളില്‍ മരിച്ച നിലയില്‍
Text By: UK Malayalam Pathram
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മത്സ്യത്തൊഴിലാളിയുമായ തംബുരു കെ കെ (36) വൈക്കത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍. പരമ്പരാഗത മീന്‍പിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയാണ് തംബുരു. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു, തനിക്കെതിരെ ഉയര്‍ന്ന അപവാദപ്രചാരണങ്ങളെ അതിജീവിച്ചാണ് സ്വന്തം ഉപജീവനമാര്‍ഗമായ പരമ്പരാഗത തൊഴില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 'ക്വീന്‍ ഫിഷര്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ആരംഭിച്ച്, കൈകള്‍ കൊണ്ട് മീന്‍ തപ്പിക്കിപ്പിടിക്കുന്ന ആദ്യ വീഡിയോ പങ്കുവെച്ചപ്പോള്‍ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദം സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window