Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
സിനിമ
  Add your Comment comment
നടി അഹാന കൃഷ്ണയും (Ahaana Krishna) പാന്‍ ഇന്ത്യന്‍ ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി
Text By: UK Malayalam Pathram
ചിത്രങ്ങള്‍ അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. 20-ാം വയസ്സില്‍ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സില്‍ വിവാഹിതരായതിന്റെ സന്തോഷം നടി പങ്കിട്ടു. ഉറ്റ സുഹൃത്തും കാമുകനും ജീവിതപങ്കാളിയും ആത്മസുഹൃത്തും ആശ്വാസവുമായിരുന്ന നിമിഷ് രവി ഇപ്പോള്‍ ഭര്‍ത്താവായതിന്റെ സന്തോഷവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു

'എന്റെ ഉറ്റ സുഹൃത്ത്, കാമുകന്‍, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാള്‍, പ്രിയപ്പെട്ടവന്‍... ഇപ്പോഴിതാ ഭര്‍ത്താവും! നിന്നോടൊപ്പമുള്ളപ്പോള്‍ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയര്‍ത്തണം. ജീവിതകാലം മുഴുവന്‍ ഒരേ ടീമെന്ന നിലയില്‍ മുന്നോട്ട് പോകണം,'' എന്നാണ് താരം കുറിച്ചത്

തന്റെ വിവാഹസ്വപ്നം ആഗ്രഹിച്ചതുപോലെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓരോരുത്തരോടുമുള്ള നന്ദിയും താരം കുറിപ്പില്‍ രേഖപ്പെടുത്തി
 
Other News in this category

 
 




 
Close Window