Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പത്തനംതിട്ടയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് 25.64 കോടി രൂപ പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ചു
Text By: UK Malayalam Pathram
പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. 10,000 രൂപയാണ് ധനസഹായം. 25,648 കുടുംബങ്ങള്‍ക്കായി 25.64 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. പ്രളയബാധിതരായ കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക. സംസ്ഥാന ദുരന്ത പ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയില്‍ നിന്നാണ് പണം അനുവദിച്ചത്. തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

12.82 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ബാക്കി 12.82 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച വിശദമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. വൈകാതെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും.
 
Other News in this category

 
 




 
Close Window