Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
സിനിമ
  Add your Comment comment
ഇക്കുറി ഫാല്‍ക്കെ അവാര്‍ഡ് കന്നഡ സിനിമാ നടന്: പുരസ്‌കാരം ലഭിച്ചത് മുതിര്‍ന്ന നടന്‍ അനന്ത് നാഗിന്
Text By: UK Malayalam Pathram
ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് മുതിര്‍ന്ന നടന്‍ അനന്ത് നാഗ് അര്‍ഹനായി. ബുധനാഴ്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പ്രഖ്യാപനം നടത്തിയത്.
'ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്രയെയും മാനിച്ച്, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നിര്‍ണയ സമിതിയുടെ ശുപാര്‍ശപ്രകാരം, 2024 ലെ ഈ പുരസ്‌കാരം അനന്ത് നാഗിന് സമ്മാനിക്കുന്നതില്‍ ഇന്ത്യ സര്‍ക്കാര്‍ സന്തോഷിക്കുന്നു,' പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ എക്‌സില്‍ കുറിച്ചു. സെപ്റ്റംബര്‍ 22 ന് ഗുജറാത്തിലെ ഏക്താ നഗറില്‍ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
'ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനായ പ്രശസ്തനായ അനന്ത് നാഗ്ജിക്ക് അഭിനന്ദനങ്ങള്‍. ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ ലളിതമായ അഭിനയവും ശ്രദ്ധേയമായ വൈവിധ്യവും ഇന്ത്യന്‍ സിനിമയിലും, പ്രത്യേകിച്ച് കന്നഡ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. താന്‍ ചെയ്ത ഓരോ വേഷത്തിനും അദ്ദേഹം അപൂര്‍വമായ ആഴവും ആധികാരികതയും നല്‍കി. യഥാര്‍ത്ഥത്തില്‍ ഒരു വിശിഷ്ട കലാകാരന് അര്‍ഹമായ അംഗീകാരമാണിത്.' - പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window