Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍
Text By: UK Malayalam Pathram
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല്‍ (24) ആണ് അറസ്റ്റിലായത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷത്തോളം വില വരുന്ന വയറിങ് കേബിളുകള്‍ ആണ് മോഷ്ടിച്ചിരുന്നത്. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്.
ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്ന കരാറുകാരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മോഷണം ഉണ്ടായത്.
ജീന്‍സും ടീഷര്‍ട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.
 
Other News in this category

 
 




 
Close Window