Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് 4 വര്‍ഷം ജയില്‍, 30.84 ലക്ഷം രൂപ പിഴ: വിധി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍
Text By: UK Malayalam Pathram
ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നാലുവര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ മൂന്നുവര്‍ഷത്തില്‍ കൂടുതലായതിനാല്‍ തച്ചങ്കരിയെ ഉടന്‍ ജയിലിലേക്ക് മാറ്റും.
കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. അസുഖബാധിതനാണെന്നും സര്‍ജറി കഴിഞ്ഞതാണെന്നും വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നതും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും തച്ചങ്കരി നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നെഞ്ചുവേദനയുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window