Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവിഎംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
Text By: UK Malayalam Pathram
അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മാനന്തവാടി ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴരയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
മീനങ്ങാടിയിലെ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആന്റോ അഗസ്റ്റിനെ എത്തിച്ചത്.
വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഈ നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്.
 
Other News in this category

 
 




 
Close Window