Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
സിനിമ
  Add your Comment comment
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂര്‍
Text By: UK Malayalam Pathram
പൃഥ്വിരാജിനൊപ്പം അഭിനയിച്ച ദായ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ബജറ്റ് നോക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷവും അംഗീകാരവുമാണെന്ന് കരീന കപൂര്‍ പറഞ്ഞു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് വലിയ ബഹുമാനമാണ്. പൃഥ്വിരാജിനൊപ്പമുള്ള അഭിനയം നന്നായി ആസ്വദിച്ചു എന്നും കരീന - പറഞ്ഞു. ഷാഹി കബീറിനെ പോലെ പൊലീസുകാര്‍ എഴുത്തിലേക്ക് വരുന്നത് മികച്ച ക്രൈം ത്രില്ലറുകള്‍ ഉണ്ടാകാന്‍ കാരണമാകും എന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്, കരീന കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന മേഘ്ന ഗുല്‍സാര്‍ ചിത്രമാണ് ദായ്റ. നാളെ തിയേറ്ററിലെത്തുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ പ്രിവ്യു ഷോ ഡല്‍ഹിയില്‍ നടന്നു. പൊലീസ് എന്‍കൗണ്ടറുകളുടെ ശരി തെറ്റുകള്‍ വിലയിരുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
 
Other News in this category

 
 




 
Close Window