Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വീടിനുള്ളില്‍ അനധികൃത മദ്യം: ആന്റോ അഗസ്റ്റിന്‍ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍
Text By: UK Malayalam Pathram
വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാര്‍ഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

43.85 ലിറ്റര്‍ മദ്യം കൊണ്ടുവന്നാല്‍ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളില്‍ മുന്നില്‍ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം അം?ഗീകരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
 
Other News in this category

 
 




 
Close Window