Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലോക കേരളസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍: പ്രവാസികളെ അഡ്രസ് ചെയ്യാന്‍ ബദല്‍ സംവിധാനം
Text By: UK Malayalam Pathram
ഇടതുമുന്നണി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന ലോക കേരളസഭ പിരിച്ചുവിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. പകരം വളരെ ഫലപ്രദമായ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ ലോക കേരളസഭയില്‍ എടുത്ത തീരുമാനങ്ങള്‍ തന്നെയാണ് രണ്ടാമത്തെ സഭ വന്നപ്പോഴും എടുത്തത്. ഒരു തീരുമാനവും നടപ്പാക്കിയില്ല. ഇതാണ് പിരിച്ചുവിടാനുള്ള പ്രധാനപ്പെട്ട കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തേതും മൂന്നാമത്തേതും സഭകളിലും എടുത്ത ഒരു തീരുമാനവും നടപ്പാക്കിയിട്ടില്ല. അന്ന് പ്രതിപക്ഷത്തിരുന്ന് ഞങ്ങള്‍ ആരോപിച്ചതുപോലെ വലിയ ധൂര്‍ത്തും ചെലവും ഒക്കെയാണ്. എന്നാല്‍, പ്രവാസികളുടെ വിഷയങ്ങള്‍ കൂടുതല്‍ അഡ്രസ്സ് ചെയ്യാനുള്ള ഒരു ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ പറഞ്ഞതുപോലെ പ്രവാസികളുടെ റെമിറ്റന്‍സ് ഇക്കോണമിയെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി ആക്കി മാറ്റാന്‍ വേണ്ടി വലിയ പദ്ധതി ഉണ്ടാകും. അതിനുവേണ്ടി മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും ആരോഗ്യ മന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും അംഗങ്ങളുമായ പ്രത്യേക മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window