|
കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TL360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി. കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി വീതം ഇരുപത് പേര്‍ക്ക്.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടന്നത്. 30 കോടി മുതല്‍ 500 രൂപ വരെയായി 5,34,470 പേര്‍ക്കാണ് സമ്മാനം ലഭിക്കുന്നത്. 125 .54 കോടി രൂപയാണ് ആകെ സമ്മാന തുക. |