Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Sep 2026
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രേംകുമാര്‍, വേണുഗോപാല്‍, കല്‍പ്പറ്റ നാരായണന്‍: കേരളത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ സാരഥികള്‍
Text By: UK Malayalam Pathram
കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണനെ സര്‍ക്കാര്‍ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ഗായകനും സംഗീതസംവിധായകനുമായ ജി. വേണുഗോപാല്‍ ചുമതലയേല്‍ക്കും. നാടക-സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയര്‍മാന്‍. സാംസ്‌കാരിക സംഘടനാ രംഗത്ത് സജീവമായ എന്‍. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.

സംസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടികലകള്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (KSFDC) ചെയര്‍മാനായി പ്രശസ്ത നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രേംകുമാറും, വൈസ് ചെയര്‍മാനായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷറഫും ചുമതലയേല്‍ക്കും. പ്രേംകുമാര്‍ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായും വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി ചലച്ചിത്ര നിര്‍മ്മാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചു. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡ് നേതൃത്വം നല്‍കും.
കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷന്‍ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂര്‍ത്തി ചുമതലയേല്‍ക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി. ആര്‍. ഉദയകുമാര്‍ വൈസ് ചെയര്‍മാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.

Other News in this category

Close Window