Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയ്ക്ക് ജാമ്യം
Text By: UK Malayalam Pathram
രണ്ട് കേസുകളില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വര്ഷങ്ങളായി പണം നല്‍കി ജോലിയ്ക്കായി കാത്തിരിക്കുന്നവരെ അടക്കമാണ് ഇവര്‍ ജോലി വാഗ്താനം നല്‍കി വഞ്ചിച്ചത്. നല്‍കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം 'ആംസ്റ്റര്‍' ഓവര്‍സീസ് സ്ഥാപനത്തിലെത്തി പ്രതിഷേധിക്കുകയാണ്. നല്‍കിയ പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തന്ന സാഹചര്യമടക്കം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നിലവിലുള്ള എഫ്ഐആറിലെ ആരോപണം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായയാണ് ഒന്നാം പ്രതി.
 
Other News in this category

 
 




 
Close Window