Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം കൊണ്ടുവരണം: സുപ്രീംകോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി
Text By: UK Malayalam Pathram
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയമപരമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് തടയുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക 'ഫയര്‍വാളുകളും' ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 
Other News in this category

 
 




 
Close Window