Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഫോണ്‍ വിളിക്കുന്നയാളുടെ പേര് മൊബൈല്‍ സ്‌ക്രീനില്‍ തെളിയും: നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ കോളിംഗ് നെയിം പ്രസന്റേഷന്‍
Text By: UK Malayalam Pathram
ഇന്ത്യന്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ വരുമ്പോള്‍, നമ്പരിനൊപ്പം വിളിക്കുന്ന ആളുടെ പേരും ഇനിമുതല്‍ കാണാന്‍ കഴിയും. ഒക്ടോബര്‍ 13-ലെ സര്‍ക്കുലര്‍ പ്രകാരം, നവംബര്‍ 1-നകം എല്ലാ ടെലികോം സേവന ദാതാക്കളും എല്ലാ സേവന മേഖലകളിലും 'കോളിംഗ് നെയിം പ്രസന്റേഷന്‍' (സി.എന്‍.എ.പി) സംവിധാനം നടപ്പിലാക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിട്ടു.
ഉപയോക്താക്കളുടെ പ്രത്യേക അപേക്ഷയോ അനുവാദമോ ഇല്ലാതെ തന്നെ ഈ സേവനം ഫോണുകളില്‍ പ്രവര്‍ത്തനക്ഷമമാകും. നിലവിലുള്ളതുപോലെ കോളറുടെ നമ്പര്‍ ഫോണില്‍ തെളിയുന്നതിനൊപ്പം പേര് കാണിക്കുന്ന രണ്ടാമതൊരു ഭാഗം കൂടി ഉണ്ടാകും. റിസീവറുടെ കോണ്‍ടാക്റ്റുകളില്‍ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ആ പേരായിരിക്കും ആദ്യം കാണിക്കുക. സേവ് ചെയ്തിട്ടില്ലാത്ത ഡൊമസ്റ്റിക് കോളുകള്‍ ആണെങ്കില്‍ വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ പക്കലുള്ള രേഖകളിലെ പേര് കാണിക്കും. എന്നാല്‍ അന്താരാഷ്ട്ര കോളുകള്‍ ആണെങ്കില്‍ 'ഇന്റര്‍നാഷണല്‍ കോള്‍' എന്ന് മാത്രമായിരിക്കും ഡിസ്‌പ്ലേ ചെയ്യുക. അതേസമയം, കോളിംഗ് ലൈന്‍ ഐഡന്റിഫിക്കേഷന്‍ റെസ്ട്രിക്ഷന്‍ (സി.എല്‍.ഐ.ആര്‍) തിരഞ്ഞെടുത്തിട്ടുള്ളവരുടെ പേരുകള്‍ സ്‌ക്രീനില്‍ തെളിയുകയില്ല.
 
Other News in this category

 
 




 
Close Window