|
സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്ക്ക് നേരെ ഹൂത്തികള് നടത്തിയ ഭീകരാക്രമണങ്ങളില് ഇതുവരെ 19 പേര് കൊല്ലപ്പെട്ടു. റിയാദ്, അബ്ഹ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളില് 364 പേര്ക്ക് പരിക്കേറ്റതായും സൗദി സഖ്യസേന വക്താവ് തുര്ക്കി അല് മാലിക്കി അറിയിച്ചു. വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ടും ഹൂത്തികള് ഭീകരാക്രമണത്തിന് ശ്രമിച്ചത് അത്യന്തം നീചമാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി വിമാനത്താവളങ്ങള്ക്ക് നേരെ ഹൂത്തികള് നടത്തിയ ക്രൂരമായ ആക്രമണങ്ങളില് 19 പേരുടെ ജീവനാണ് നഷ്ടമായത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില് 17 പേര് കൊല്ലപ്പെടുകയും 333 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. അബ്ഹ വിമാനത്താവളത്തില് ഉണ്ടായ |