|
സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവും മുന് മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടിസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ്. പിണറായിക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജികള് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെ, സിഎംആര്എല് - എക്സാലോജിക് പണമിടപാടില് വിജിലന്സ് അന്വേഷണം മുന്നോട്ട് പോകുകയാണ്.
ഇ ഡി നോട്ടിസ് നല്കിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജന്സികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്ജി പരിഗണിക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നല്കിയിരിക്കുന്നത്. കേസ് ഒക്ടോബര് 26നോ 27 നോ പരിഗണിച്ചേക്കും. |