Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി
Text By: UK Malayalam Pathram
സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 20 വരെ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെയും സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടിയതായി കമ്പനി അറിയിച്ചു. ഹൂതി ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മറ്റു ചില വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. അതുകൊണ്ട് തന്നെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും ഏകസപ്രസ്സും റദ്ദാക്കി.
 
Other News in this category

 
 




 
Close Window