Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും: മക്കള്‍ നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയില്‍ മനസിലാകും- സുഹൈല്‍ സജീവിന്റെ മാതാവ് നൂഹ
Text By: UK Malayalam Pathram
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നൂഹ. മക്കള്‍ നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയില്‍ മനസിലാകുമെന്ന് ഇവര്‍ പറഞ്ഞു. ആ കുടുംബങ്ങള്‍ ഒറ്റയ്ക്കാകില്ല. മകന്റെ ഭാവിയെ ഓര്‍ത്ത് ആശങ്കയുണ്ട്. സ്വകാര്യത മാനിക്കണമെന്നും നൂഹ പറഞ്ഞു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് നൂഹ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്ന് വിഡിയോയില്‍ നൂഹ പറഞ്ഞു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് വളര്‍ത്തിയ മക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈ കുടുംബങ്ങള്‍ക്ക് ചിന്തിക്കാനാകാത്ത വേദനയുണ്ടാകുമെന്ന് അറിയാം. എന്തുപറഞ്ഞാലും മരണം വരെയുള്ള അവരുടെ ഈ വേദന അവസാനിക്കില്ലെന്നും അറിയാം. അവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. സത്യസന്ധമായ അന്വേഷണം നടക്കട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും നൂഹ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window