Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 18th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭര്‍ത്താവിനൊപ്പം തിരിച്ചു പോകാനാണ് താല്‍പര്യമെന്ന് അനുമോള്‍: സുഹൃത്തിനൊപ്പം ഒളിച്ചോടിയ അനുമോള്‍ തിരികെ കുടുംബത്തിലേക്ക്
Text By: UK Malayalam Pathram
കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് കാണാതായ എല്‍.പി സ്‌കൂള്‍ അധ്യാപിക കെ. അനുമോള്‍ കാണാതായി 12 ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചു. സുഹൃത്ത് അബ്ദുല്‍ സമദിനൊപ്പം ഒളിച്ചോടിയ അനുമോളെയും സുഹൃത്തിനെയും ഒക്ടോബര്‍ 17-ന് പാലക്കാട് നിന്നുമാണ് പോലീസ് കണ്ടെത്തിയത്.

കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് സുഹൃത്തിനൊപ്പമല്ല, സ്വന്തം കുടുംബത്തോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അനുമോള്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്.
കഴിഞ്ഞതെല്ലാം മറന്ന് അനുമോളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവും മാതാപിതാക്കളും കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി അനുമോളെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിട്ടയക്കുകയായിരുന്നു
 
Other News in this category

 
 




 
Close Window