Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എല്ലാറ്റിനും തീവില: ഫ്രാന്‍സില്‍ തെരുവിലിറങ്ങി ജനം: തീവയ്പ്പ്, അക്രമം: യൂറോപ്പ് പുകയുന്നു
Text By: UK Malayalam Pathram
ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങള്‍ ശനിയാഴ്ച ഫ്രാന്‍സില്‍ വ്യാപകമായ അക്രമത്തില്‍ കലാശിച്ചു. 2,397 പേരെ കസ്റ്റഡിയിലെടുത്തതായും ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത് ഉള്‍പ്പെടെ 997 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജെന്‍ഡാമുകള്‍ക്കും (സായുധ സുരക്ഷാ ഉദ്യാഗസ്ഥര്‍) പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
വാരാന്ത്യത്തില്‍ ഫ്രാന്‍സിലുടനീളമുണ്ടായ പ്രതിഷേധങ്ങളില്‍ 1,500-ഓളം കടകള്‍ക്കും റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും അവയില്‍ പലതും കൊള്ളയടിക്കപ്പെട്ടതായും ഈ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പിന്റെ തലവന്‍ പറഞ്ഞു. എല്‍സിഐ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍, വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം 'നൂറുകണക്കിന് ദശലക്ഷം യൂറോ' വരെ വരുമെന്ന് റീട്ടെയില്‍ ആന്‍ഡ് ട്രേഡ് ഫെഡറേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ബോംപാര്‍ഡ് വ്യക്തമാക്കി. കൃത്യമായ കണക്ക് നല്‍കാന്‍ ഇനിയും സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അക്രമങ്ങളെ ശക്തമായി അപലപിച്ചു. രാജ്യവ്യാപകമായി അക്രമവും കൊള്ളിവെപ്പും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രതിഷേധങ്ങളിലെ അക്രമങ്ങളെ ഒന്നിനും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
 
Other News in this category

 
 




 
Close Window