|
പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജx എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും തമ്മില്‍ ധാരണയായി.
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയും പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും തമ്മില്‍ നടന്ന പ്രതിനിധി തല ചര്‍ച്ചയ്ക്കിടയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇന്ത്യ-പോളണ്ട് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി മോദിക്കൊപ്പം സംയുക്ത പ്രസ്താവന നടത്തവെ, ഇന്ത്യന്‍ പ്രധാനമന്ത്രിയെ തന്റെ സുഹൃത്തെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ടസ്‌ക് പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും കൈവരിച്ച സാമ്പത്തിക വളര്‍ച്ചയെയും അദ്ദേഹം എടുത്തുപറഞ്ഞു. |