Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുടിച്ച് ലക്കുകെട്ട് ബാറിലിരുന്ന് ഉറക്കം തൂങ്ങി: സഹായിക്കാന്‍ എത്തിയയാള്‍ കഴുത്തിലെ സ്വര്‍ണമാലയുമായി മുങ്ങി
Text By: UK Malayalam Pathram
ബാറിനുള്ളില്‍ മദ്യപിച്ച് മയങ്ങിയ യുവാവിനെ സഹായിക്കാനെന്ന വ്യാജേനയെത്തി മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കല്ലമ്പലം ഡീസന്റ്മുക്ക് സ്വദേശിയാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കല്ലറ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ മാലയാണ് ഇയാള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം കല്ലറ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും മറ്റ് രണ്ട് സുഹൃത്തുക്കളും ആറ്റിങ്ങലിലെ ഒരു ബാറിലെത്തിയിരുന്നു. ഇതിനിടയില്‍ മദ്യപിച്ച് മയങ്ങിപ്പോയ യുവാവിനെ കാറിലെത്തിക്കാന്‍ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. തുടര്‍ന്ന് യുവാവിനെ കാറിലാക്കുന്നതിനിടയില്‍ പ്രതി മാല കവര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മോഷ്ടിച്ച സ്വര്‍ണ്ണമാല കല്ലമ്പലത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 1.90 ലക്ഷം രൂപയ്ക്ക് പ്രതി പണയം വെച്ചതായി പോലീസ് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ പിടിയിലാകുന്നതിന് മുന്‍പ് തന്നെ പണയം വെച്ച് ലഭിച്ച തുകയില്‍ ഭൂരിഭാഗവും പ്രതി ചെലവഴിച്ചിരുന്നതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.
 
Other News in this category

 
 




 
Close Window