|
ലണ്ടന്‍: മനുഷ്യാവകാശ നിയമങ്ങള്‍ കുറ്റവാളികള്‍ക്കു രക്ഷപെടാനുള്ള തുറുപ്പുചീട്ടാകരുതെന്ന് ലോര്‍ഡ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിട്ടു ദിവസങ്ങള്‍ ഏറെയായിട്ടില്ല. അതിനു മുന്‍പ് ഒരു വിദേശ ക്രിമിനല്‍ രണ്ടു തവണ നാടുകടത്തല്‍ ഒഴിവാക്കിയ വാര്‍ത്ത പുറത്തുവരുന്നു. ഇയാള്‍ ആയുധമാക്കിയതും മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുന്ന സ്വകാര്യ ജീവിതത്തിനുള്ള അവകാശം തന്നെ.
ഗാരി എല്ലിസ് ജമൈക്കന്‍ മയക്കുമരുന്നു കടത്തുകാരനാണ് പ്രതി. മയക്കുമരുന്നു കച്ചവടം, മോഷണം തുടങ്ങയ കുറ്റങ്ങള്‍ക്കു മൂന്നു തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടിയാള്‍. എന്നാല്‍, തന്റെ കുടുംബം ബ്രിട്ടനിലൊണെന്ന കാരണം പറഞ്ഞ് രണ്ടു തവണ നാടുകടത്തല്‍ ഒഴിവാക്കാന്‍ ഇയാള്‍ക്കു സാധിച്ചു.
അഞ്ചു വയസുള്ള കുട്ടിയാണ് എല്ലിസിനുള്ളത്. കുട്ടിയെയോ അവളുടെ അമ്മയെയോ എല്ലിസ് കാണാറില്ലെന്നതു മറ്റൊരു യാഥാര്‍ഥ്യം. തങ്ങളെ കാണാന്‍ പോലും എല്ലിസ് വരാറില്ലെന്ന് ഭാര്യ സെലെസ വിലി തന്നെയാണു സാക്ഷ്യപ്പെടുത്തുന്നത്.
2007ല്‍ തന്നെ സെലെസുമായി എല്ലിസ് പിരിഞ്ഞതാണ്. അന്നു മുതല്‍ ജയിലിനകത്തും പുറത്തുമായി കഴിയുന്നു. മകള്‍ കൈറയുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുള്ളതായി ആര്‍ക്കും അറിയുകയുമില്ല. എല്ലിസിന് അനുകൂലമായി തെളിവു നല്‍കാന്‍ താന്‍ വിസമ്മതിച്ചിരുന്നു എന്നും സെലെസ് വ്യക്തമാക്കുന്നു. |