|
ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണോ. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് അതാണ്. അതായ്ത്., 1,20,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി നല്‍കുന്ന റിപ്പോര്‍ട്ട്.
കെയിംബ്രിഡ്ജിലെ ജനസംഖ്യയുടെ അത്രയും തന്നെ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . കഴിഞ്ഞ ആറുമാസത്തിനിടെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 40,500 ല്‍ നിന്ന് 1,24,000 എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത് . ഇവരും കുടിയേറ്റം സാധൂകരിക്കാന്‍ അധികൃതരെ സമീപിച്ചിട്ടില്ലെന്നും ബോര്‍ഡര്‍ ഏജന്‍സിസ് അധികൃതര്‍.
യുകെയിലെ പഴയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അനധികൃത കുടിയേറ്റക്കാരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഇവര്‍ ഇപ്പോഴും യുകെയില്‍ തന്നെയുണ്ടോയെന്നും അല്ല മടങ്ങിപ്പോയൊ എന്നുമുള്ളതിനെക്കുറിച്ച് വ്യക്തമായ രേഖകള്‍ നിലവിലില്ല.
ബ്രിട്ടനിലെ ജനസംഖ്യ ക്രമാതീതമായ വര്‍ധിക്കുന്നതില്‍ കുടിയേറ്റക്കാര്‍ക്ക് നല്ലൊരു പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍, കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോയിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണെങ്കിലും ഇത് വേണ്ട രീതിയില്‍ ഫലപ്രഥമാകുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെ അധികൃതര്‍ സ്റ്റുഡന്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2010 ലെ കണക്ക് അനുസരിച്ച് 62.3 ദശലക്ഷമാണ് യുകെയിലെ ജനസംഖ്യ. 16 വര്‍ഷത്തിനുള്ളില്‍ ഇത് 70 മില്യണിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |