|
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ കലാകുടുംബമായ മീരാ സിയാലിന്റെ മകള്‍ മില്ലി അക്രമ കേസില്‍ കുറ്റക്കാരിയല്ലെന്നു കോടതി കണ്ടെത്തി . കേസില്‍ ഇവര്‍ സൈബര്‍ പ്രചരണങ്ങള്‍ക്കു ഇരയാവുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. മിരാസിയാലും ഭര്‍ത്താവ് സ്ഞ്ചീവ് ഭാസ്‌കറും അടങ്ങുന്ന കുടുംബം ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യന്‍ കലാകുടുംബമാണ്. മകള്‍ മില്ലി ഡ്രാമാ സ്റ്റുഡന്റുമാണ്.
മീരയും മകള്‍ മില്ലിയും ഏറെനാളായി ഒരു അക്രമ കേസില്‍ പ്രതിയായി കോടതി കയറുകയായിരുന്നു. പാര്‍ട്ടിക്കിടയില്‍ അക്രമം നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.
പത്തൊമ്പതുകാരിയായ മില്ലി ഒരു ടീനേജ് പാര്‍ട്ടിക്കിടെ മറ്റു കുട്ടികളെ അക്രമിയ്ക്കുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത പരന്നത് . പാര്‍ട്ടിയില്‍ ഡാന്‍സിനിടെ ഗ്ലാസിലെ മദ്യം തെറിപ്പിക്കുകയും ഗ്ലാസ് കുട്ടികള്‍ക്കുനേരേ വലിച്ചെറിഞ്ഞെന്നുമാണ് ആരോപണമുയര്‍ന്നത് . എന്നാല്‍ ആരോപണങ്ങള്‍ കളവാണെന്നു കോടതിയില്‍ ബോധ്യപ്പെട്ടു.
ഗ്ലാസ് വലിച്ചെറിഞ്ഞതു മില്ലിയല്ലെന്നും ഈ സമയം അവര്‍ മദ്യപിച്ചിരുന്നില്ലെന്നും കോടതി കെണ്ടെത്തി.സംഭവത്തെക്കുറിച്ച് മീര പറയുന്നതിങ്ങനെ . പാര്‍ട്ടിയ്ക്കിടെ ആക്രമിക്കപ്പെട്ടത് മില്ലിയും സംഘവുമാണ്. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. മില്ലി ആര്‍ക്കുനേരെയും കൈയുയര്‍ത്തിയിട്ടില്ല. എന്നിട്ടും തങ്ങള്‍ക്കു നേരെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കു സൈറ്റുകളിലൂടെ ക്യാമ്പെയിന്‍ ഉണ്ടായി.
സ്‌കൂളിലെത്തിയപ്പോള്‍ എല്ലാവരും മില്ലിയെ വളഞ്ഞതു വരെയായി ഇവര്‍ക്കെതിരയെള്ള പ്രചാരണം. മീരയ്‌ക്കെതിരേയും ഈസമയം ഫെയ്‌സ്ബുക്ക് കാമ്പെയ്‌നുകള്‍ ഉണ്ടായി. തങ്ങള്‍ ഇതിനുമുമ്പ് ആരും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ലെന്ന് മീര പറയുന്നു. |