|
ലണ്ടന്‍ : ഒടുവില്‍ സുപ്രീം കോടതി വിധി U K border agency അംഗീകരിച്ചു.ഇനി 21 വയസ്സില്‍ താഴെയുള്ളവര്‍ക്കും UK യില്‍ spouce visa യില്‍ എത്താം.ബ്രിട്ടീഷുകാരെ അല്ലെങ്കില്‍ ബ്രിട്ടനില്‍ താമസ വിസയുള്ളവരെ വിവാഹം കഴിച്ചാല്‍ 21 വയസ്സിനു ശേഷം മാത്രമാണ് യുകെയിലേക്ക് പ്രവേശിക്കുന്നതിന് വിസ നല്‍കിയിരുന്നത് .ധാരാളം ചെറുപ്പക്കാരെ നിര്‍ബന്ധിത വിവാഹത്തിനു മാതാപിതാക്കള്‍ പ്രേരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവന്നിരുന്നത്.എന്നാല്‍ ഈ നിയമം നിര്‍ബന്ധിത വിവാഹം ചെയ്യാത്തവരുടെ മനുഷ്യാവകാശങ്ങളെ കൂടി ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാണ് കോടതി റദ്ദു ചെയ്തത്.2008ല്‍ വന്ന നിയമം 3 വര്‍ഷത്തിന് ശേഷമാണ് കോടതി വിധിയുടെ ഭാഗമായി മാറുന്നത്.ഈ കാലയളവില്‍ ധാരാളം പേരുടെ വിസ ഈ നിയമത്തിന്റെ മറവില്‍ നിരസിക്കപ്പെട്ടിട്ടുണ്ട്.ഇങ്ങനെ 21 വയസ്സ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ മാത്രം 27 നവംബര്‍ 2008നും ഒക്ടോബര്‍ 2011നും ഇടയില്‍ വിസ നിഷേധിക്കപ്പെട്ടവരുടെ അപേക്ഷകള്‍ പുനപരിശോധിക്കുമെന്ന് UK border agency പറഞ്ഞിട്ടുണ്ട്.ഇവര്‍ അതാത് എംബസികളില്‍ പുന പരിശോധനാ അപേക്ഷകള്‍ നല്‍കണം.യു കെയില്‍ വച്ച് വിസാ അപേക്ഷ നിരസിക്കപ്പെട്ടവര്‍ പുന പരിശോധനാ അപേക്ഷ CLS 12, Family case work , p.o. Box 3468 ,Sheffield S 38WA എന്ന വിലാസത്തില്‍ അയയ്ക്കണം.പുന പരിശോധനാ അപേക്ഷയ്ക്കുള്ള അവസാന തീയതി 31 may 2012 ആണ്.പുന പരിശോധനയ്ക്കുള്ള അപേക്ഷയ്ക്ക് ഫീസ് ഉണ്ടായിരിക്കുകയില്ല. |