|
ലണ്ടന്‍ : അനധികൃത കുടിയേറ്റത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിന് യകെ ബോര്‍ഡര്‍ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ജയില്‍ ശിക്ഷ ലഭിച്ചേക്കും. ഇയാള്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണിത് . മുതിര്‍ന്ന ഉദ്യോഗസ്ഥനായ 53 കാരന്‍ സാമുവല്‍ ഷോയുഗിനെയാണ് ശിക്ഷിച്ചിരിക്കുന്നത് . ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയമം ലംഘിച്ച് യുകെയിലേക്കുള്ള വിസ അനുവദിച്ചു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് . ഇയാള്‍ അനുവദിച്ച വിസയില്‍ പലതിലും ദേശീയ വിസ നിയമത്തിന്റെ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടനില്‍ ജോലിക്കായി കുടിയേറിയ നിരവധി നൈജീരിയന്‍സിന് ഇയാള്‍ ഇത്തരത്തില്‍ സഹായം ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത്തരത്തിലുള്ള നരിവധി സംഭവങ്ങള്‍ ഇയാള്‍ക്കെതിരേ ആരോപിക്കപ്പെട്ടിരുന്നു. കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ ഇത്തരത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് വിസ നല്‍കിയ വകയില്‍ ആയിരക്കണക്കിനു പൗണ്ട് സമ്പാദിച്ചതായും കണ്ടെത്തി. എന്നാല്‍ , ഇയാളുടെ അക്കൗണ്ടിലുള്ള പണം ഇത്തരത്തില്‍ സമ്പാദിച്ചതാണെന്ന് കണ്ടെത്തുക ശ്രമകരമായിരിക്കും. നൂറുകണക്കിനു പേര്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇവരെ മുഴുവന്‍ കണ്ടെത്തുക അപ്രായോഗികവുമാണ് .
എന്നിരുന്നാലും, ആറു വകുപ്പികളില്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം എസെക്‌സിലെ ക്യാവേ ഐലന്റിലാണ് ഇയാള്‍ താമസിക്കുന്നത് .
ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം ഇയാള്‍ക്കെതിരേ തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. 2008 ലാണ് ഇായാള്‍ക്കെതിരേ കേസ് ഉയരുന്നത് |