Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് : ഭേദഗതി പ്രാബല്യത്തിലായി
reporter
ലണ്ടന്‍ : ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ യുകെ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി. സ്വതന്ത്ര മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മാറ്റം വരുത്തിയത് . ഇതു പ്രകാരം ചില സ്‌പെഷ്യലിസ്റ്റ് ജോലികള്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുകയും ചിലത് പുതിയതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന് ആവശ്യമുള്ള മേഖലകളില്‍ മാത്രം കുടിയേറ്റ തൊഴിലാളികളെ സ്വീകരിച്ചാല്‍ മതിയെന്ന നയത്തിന്റെ ഭാഗമാണ് ഭേദഗതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിലെ ടയര്‍ 2 ഇമിഗ്രേഷന്‍ റൂട്ടിന്റെ ഭാഗമാണ് ഈ ലിസ്റ്റ്.

ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്ന ജോലികള്‍:

സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബയോളജി ടീച്ചേഴ്‌സ്
സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്‌സ്
ഫാര്‍മസിസ്റ്റ്‌സ്
ഓര്‍ത്തോപ്റ്റിസ്റ്റ്‌സ്
വെറ്ററിനറി സര്‍ജന്‍സ്
റാങ്ക് ആന്‍ഡ് ഫയല്‍ ഓര്‍ക്കസ്ട്രല്‍ മ്യുസീഷ്യന്‍സ്

ലിസ്റ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയവ :

അക്ച്വറീസ്
ഹൈ ഇന്റഗ്രിറ്റി പൈപ്പ് വെല്‍ഡേഴ്‌സ്
എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ്‌സ്
ജിയോകെമിസ്റ്റ്‌സ്.
 
Other News in this category

 
 




 
Close Window