|
ലണ്ടന്‍ : കുടിയേറ്റക്കാര്‍ക്ക് ജീവിത പങ്കാളിയെ ബ്രിട്ടനിലേയ്ക്കു കൊണ്ടുവരാന്‍ അനുമതി നല്‍കുന്നതിന് പുതിയ ശുപാര്‍ശ. ഇതിനായി വരുമാനപരിധി ഉയര്‍ത്തണമെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറികമ്മിറ്റി പറഞ്ഞിരിക്കുന്നത്. ജീവിത പങ്കാളിയെ കൂടാതെ കുട്ടികളെ കൂടികൊണ്ടുവരുന്നതിന് പിന്നെയും വരുമാന പരിധി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട് . പ്രൊഫ. ഡേവിഡ് മെറ്റ് കാഫിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് .
ഭാര്യമാരെ കൊണ്ടുവരുന്നതിനുള്ള ഇപ്പോഴത്തെ വരുമാനപരിധി 13,700 പൗണ്ടാണ്. വരുമാന പരിധി 18,600മുതല്‍ 25,700 പൗണ്ട് വരെയാക്കാനാണ് ശുപാര്‍ശകളിലൊന്ന് . ഇത് ഫുള്‍ടൈം ജോലി ചെയ്യുന്നവരില്‍ 25 ശതമാനത്തിലധികം പേര്‍ക്ക് ഭാര്യയെ ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ കഴിയാതെ ാവരും . ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ മൂന്നില്‍ രണ്ട് ജീവിതപങ്കാളികള്‍ ബ്രിട്ടനിലേക്കു വരുന്നത് ഒഴിവാക്കാമെന്നാണ് കണക്കാക്കുന്നത് .
കഴിഞ്ഞവര്‍ഷം ഇ.യുവിനു പുറത്തു നിന്ന് 40,000 ഭാര്യമാരും പാര്‍ട്ണര്‍മാരും ബ്രിട്ടനിലെത്തി. ഇതില്‍ മൂന്നിലൊന്നും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു. ആറു ശതമാനം അമേരിക്കയില്‍ നിന്നും അഞ്ചു ശതമാനം നേപ്പാളില്‍ നിന്നുമായിരുന്നു. ഇവരില്‍ പലര്‍ക്കും വരുമാനം കുറവുമായിരുന്നു. എന്നാല്‍, ഈ നയം നടപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും നടപ്പാക്കിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടികാണിക്കപ്പെടുന്നുണ്ട് . |