|
ലണ്ടന്‍ : സര്‍ക്കാരിന്റെ പുതിയ കണക്കെടുക്കല്‍ സമ്പ്രദായം തെറ്റെന്നു തെളിഞ്ഞു . രാജ്യത്തു കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടു . എന്നാല്‍ പ്രതിവര്‍ഷം രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്നാണു മറ്റുകണക്കുകള്‍ സൂചിപ്പിക്കുന്നത് . ഓഫിസ് ഒഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പതിനായിരത്തോളം കുറവ് ഉണ്ടായി . ലണ്ടന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കണക്കാണിത് . ഇതോടെ ഓരോ സ്ഥലത്തെയും കുടിയേറ്റക്കാരുടെ എണ്ണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണു കൗണ്‍സിലുകള്‍ . വെസ്റ്റ്മിനിസ്റ്റര്‍ , കെന്നിങ്ടണ്‍ , ലണ്ടന്‍ , മാഞ്ചെസ്‌റ്റെര്‍ , ഓക്‌സ്‌ഫോര്‍ഡ് , കെംബ്രിഡ്ജ് എ്ന്നിവിടങ്ങളില്‍ കുടിയേറ്റം കുറഞ്ഞതായി കണക്കില്‍ പറയുന്നു . നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തു കുടിയേറ്റം വര്‍ധിച്ചതായി തെളിവുണ്ടെന്നു വെസ്റ്റ്മിനിസ്റ്ററിളെ ടോറി നേതാവ് കോളിന്‍ ബോറോ പറഞ്ഞു . എന്നാല്‍ ഒഎന്‍എസ് കണക്കില്‍ മാത്രം ഇതില്ല. ഇവരുടെ പക്കല്‍ യാതൊരു കണക്കും കൃത്യമായി ഇല്ലെന്നതാണു സത്യം . നാലു വര്‍ഷത്തിനുള്ളില്‍ 17 ശതമാനം കുറവാണ് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത് . എന്നാല്‍ ബാറുകളിലും റെസ്റ്ററന്റുകളിലും ചെന്നാല്‍ സത്യാവസ്ഥ ബോധ്യമാകും . പത്തില്‍ ഒമ്പതു കുടിയേറ്റക്കാരും താമസിക്കുന്നത് ലണ്ടനിലാണ് . ലോകത്തെ ഏറ്റവും തിരക്കേറിയ ആറാമത്തെ നഗരമാണിത് . കഴിഞ്ഞ വര്‍ഷത്തെ മൊത്തം കുടിയേറ്റം 2,39,000 ആണ്. ഇപ്പോഴത്തെ കണക്കു പ്രകാരം ചില നഗരങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ മറ്റു ചില നഗരങ്ങളില്‍ വര്‍ധിച്ചു . മൊത്തം കണക്കെടുക്കുമ്പോള്‍ കുടിയേറ്റം വര്‍ധിച്ചതായി വരുകയുമില്ല . വെസ്റ്റമിനിസ്റ്ററില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പതിനായിരം കുറവ് ഉണ്ടായി . എന്നാല്‍ ബ്രിസ്‌റ്റോള്‍ , മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ 30,000 പേര്‍ വര്‍ധിച്ചു . കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡോക്റ്റര്‍മാരും മറ്റു പ്രഫഷണലുകളും വര്‍ധിച്ചു . കൂടാതെ ഇവര്‍ നികുതി അടയ്ക്കുന്നുമുണ്ട്. ഇവരുടെ എണ്ണത്തില്‍ സാരമായ വര്‍ധനയുണ്ടായി. കുടിയേറ്റം കുറഞ്ഞാല്‍ ഇവരുടെ എണ്ണം എങ്ങനെ വര്‍ധിക്കുമെന്നാണു ചോദ്യം. ജനസംഖ്യ എണ്ണം കുറച്ചു കാണിച്ചാല്‍ ട്രഷറില്‍ നിന്നു കൗണ്‍സിലുകള്‍ക്കുള്ള വരുമാനത്തില്‍ കോടിക്കണക്കിനു പൗണ്ടിന്റെ കുറവ് വരും . ന്യൂഹാം , കിഴക്കന്‍ ലണ്ടന്‍ എന്നിവിടങ്ങളില്‍ 13 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത് . എന്നാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ഒഎന്‍എസ് തയാറായില്ല . |