|
ലണ്ടന്‍ : അനധികൃത കുടിയേറ്റം ബ്രിട്ടനെ സംബന്ധിച്ച് വളരെ ഗുരുതരമായ പ്രശ്‌നമാണ് . സാമ്പത്തികവും സാമൂഹികവുമായി ഇത് യുകെയെ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടിയിലായ അനധികൃത കുടിയേറ്റക്കാരെയും അതുപോലെ അവരില്‍ നിന്ന് ഈടാക്കിയ പിഴയും സംബന്ധിച്ച വിശദ വിവരങ്ങള്‍ പബ്ലിഷ് ചെയ്യ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാമൂഹിക - സാമ്പത്തിക മേഖലയെ ദോഷമായി ബാധിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് ജനതയേയും അതുപോലെ നിയമപരമായി കുടിയേറിയവരേയും ബാധിക്കുന്നതും ഇവര്‍ക്കിടയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഏതൊരു സ്ഥാപനമായാലും ജീവനക്കാരുടെ രേഖകളെല്ലാം ക്യത്യമാണോയെന്നു പരിശോധിച്ചിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട് . ഇത്തരക്കാരെ നിയന്ത്രിക്കേണ്ടതും ജീവനക്കാരുടെ രേഖകള്‍ കൃത്യമാണോ എന്നു പരിശോധിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സ്ഥാപന ഉടമകള്‍ക്കാണെന്നും അധികൃതര്‍ പറഞ്ഞു .
ക്വാര്‍ട്ടേര്‍ലി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍
* എത്രരൂപ പിഴ ഇനത്തില്‍ ലഭിച്ചു
* എത്ര അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി
* ഏതക്കെ മേഖലയില്‍ നിന്നുള്ളവരാണ് കൂടുതല്‍ അനധികൃത കുടിയേറ്റം നടത്തുന്നത്
എന്നിങ്ങനെയാണ് . |