|
ലണ്ടന്‍ : രാജ്യത്തുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന . 2010 ല്‍ യുകെയില്‍ 2,52,000 കുടിയേറ്റക്കാര്‍ ഉണ്ടെന്നു ഓഫിസ് ഒഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് . 2010 ല്‍ 5,91,000 പേരാണു രാജ്യത്തേക്കു കുടിയേറിയത് . എന്നാല്‍ രാജ്യം വിട്ട കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവാണു തിരിച്ചടിക്കു കാരണം . 3,39,000 പേര്‍ മാത്രമാണു രാജ്യം വിട്ടത് . കൂടാതെ പുറം രാജ്യത്തു തൊഴില്‍ അന്വേഷിച്ചു പോകുന്ന ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തിലും കുറവ് ഉണ്ടായി . 1,36,000 പേര്‍ മാത്രമാണു രാജ്യം വിട്ടു പോയത് . 1998 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത് . 2015 ല്‍ കുടിയേറ്റക്കാരുടെ എണ്ണം പതിനായിരമാക്കി കുറയ്ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . എന്നാല്‍ ഇതിനു തിരിച്ചടിയാണ് ഇപ്പോഴത്തെ കണക്കുകള്‍ . 2004 ലെ റെക്കോഡാണ് ഭേദിക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ 2,45,000 കുടിയേറ്റക്കാരാണു രാജ്യത്തുണ്ടായിരുന്നത് . ആഗോള സാമ്പത്തിക വ്യവസ്ഥയിലെ ചാഞ്ചാട്ടമാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു അധികൃതര്‍ . മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം രാജ്യത്ത് എത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിദ്യാഭ്യാസത്തിനായിട്ടാണു ഭൂരിഭാഗം പേരും എത്തുന്നത് . 2,38,000 പേര്‍ വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തി . 2011 ല്‍ ഈ കണക്കില്‍ ഇടിവ് ഉണ്ടാകുമെന്ന് അധികൃതര്‍ . ഇമിഗ്രേഷന്‍ സംവിധാനം ശക്തമാക്കുമെന്നു ഇമിഗ്രേഷന്‍ മന്ത്രി ഡാമിയാന്‍ ഗ്രീന്‍ പറഞ്ഞു . ഏറ്റവും പുതിയ കണക്കു പ്രകാരം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട് . സര്‍ക്കാര്‍ നയം ഫലപ്രദമാകുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിനു പുറത്തു നിന്നുള്ളവരുടെ എണ്ണത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമെ സര്‍ക്കാരിനു ലക്ഷ്യം കണ്ടെത്താന്‍ സാധിക്കൂവെന്നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മൈഗ്രേഷന്‍ നീരീക്ഷകര്‍ അറിയിച്ചു. ഇവരുടെ എണ്ണത്തില്‍ 70 ശതമാനം കുറവാണു വരുത്തേണ്ടത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ കുറവാകുകയും കൂടുതല്‍ പേര്‍ രാജ്യം വിടുകയും ചെയ്താല്‍ സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാകും. കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നു ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നു മൈഗ്രേഷന്‍ ഒബ്‌സെര്‍വേറ്ററി ഡയറക്റ്റര്‍ ഡോ. മാര്‍ട്ടിന്‍ റൂഹ് പറഞ്ഞു . യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം അടിയന്തരമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |