Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൊക്കെയ്ന്‍ കടത്ത് ; Gatwick വിമാനത്താവളത്തില്‍ നിന്ന് ഒരാള്‍ പിടിയില്‍
staff correspondent
ലണ്ടന്‍ : വിമാനത്താവളത്തിലൂടെ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ലണ്ടന്‍ സ്വദേശി പിടിയില്‍ . ഹാക്കിനിയിലുള്ള ആല്‍ബര്‍ട്ട് ജൂലി എന്ന 55 കാരനാണ് രണ്ട് കിലോ കൊക്കെയ്‌നുമായി ഗേറ്റ് വിക് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത് . ബാര്‍ബഡോസില്‍ നിന്നാണ് ഇയാള്‍ ഗേറ്റ് വിക്കിലേക്ക് എത്തിയത് .

നോര്‍ത്ത് ടെര്‍മിനലിലൂടെ പുറത്തേക്കു വന്ന് ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയോളം കൊക്കെയ്ന്‍ കണ്ടെത്തിയത് . പൊതു വിപണിയില്‍ ഇതില്‍ ഏകദേശം 80,000 പൗണ്ടോളം വിലവരും .
മയക്കുമരുന്ന് കടത്തല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ ക്രോയിഡോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു . ഈ കേസ് ഇനി ഡിസംബര്‍ 20 നെ പരിഗണിക്കൂ.
യുകെയിലെ അന്വേഷണ വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണമുണ്ടായിരുന്നതുകൊണ്ടാണ് മയക്കുമരുന്ന് കടത്ത് പിടികൂടാനായത് . ദിവസവും 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും തങ്ങള്‍ നിതാന്ത ജാഗ്രതയിലായിരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു .ജനങ്ങളുടെ ജീവനുവരെ ആപത്തുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു .
 
Other News in this category

 
 




 
Close Window