|
ലണ്ടന്‍ : ടിവി എക്‌സിക്യൂട്ടീവ് ആയിരുന്ന ഇന്ത്യന്‍ വംശജനെ ഗാങ്സ്റ്റര്‍മാര്‍ കാറിന്റെ ബൂട്ടിലിട്ട് ചുട്ടുകൊന്നു. മുന്‍ കാമുകിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ചായിരുന്നു ഇത്. വിചാരണ കോടതിയില്‍ പുരോഗമിക്കുന്നു.
ഗഗന്‍ദീപ് സിങ് എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലപ്പെട്ടത്. മുന്‍ദില്‍ മഹില്‍ എന്ന ഇരുപതുകാരിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പോലീസ്. രണ്ടു പേരെയാണ് ഈ മെഡിക്കല്‍ വിദ്യാര്‍ഥിനി ഇതിനായി മുന്‍ദില്‍ വാടകയ്‌ക്കെടുത്തതത്രെ.
കോടീശ്വരനായ ഗഗന്‍ദീപിനെ മുന്‍ദില്‍ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. അവിടെവച്ച് തന്റെ സുഹൃത്തുക്കള്‍ കൂടിയായ ഗൂണ്ടകളുടെ സഹായത്തോടെ അടിച്ചു ബോധം കെടുത്തി. തുടര്‍ന്ന് കാറിന്റെ ബൂട്ടിലിട്ട് ജീവനോടെ കത്തിച്ചു എന്നാണു കേസ്.
ഗഗന്‍ദീപ് മരിച്ചുകാണണമെന്ന് പലരോടും മുന്‍ദില്‍ പറഞ്ഞതായി സാക്ഷി മൊഴികളുണ്ട്. മുന്‍ദില്ലിനെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു പുരുഷനോടും ഇതിനു സഹായം ചോദിച്ചിരുന്നു. മുന്‍ദില്ലിന്റെ മറ്റൊരു കാമുകന്‍ ഹര്‍വീന്ദര്‍ ഷോക്കറും വാടക ഗൂണ്ട ഡാരന്‍ പീറ്റേഴ്‌സും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പ്രോസിക്യൂഷന്‍ . |