|
ലണ്ടന്‍ : രാജ്യത്ത് കഴിഞ്ഞ വര്‍ഷം വിവാഹമോചന നിരക്കു വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏഴു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളാണു ഇതിനു കാരണമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും മിക്ക കുടുംബങ്ങളിലും വലിയ പ്രശ്‌നങ്ങളാണു സൃഷ്ടിച്ചത്. വെയ്ല്‍സിലും ഇംഗ്ലണ്ടിലും 1.19.589 വിവാഹമോചനം നടന്നു . 2009 ല്‍ ഇതു 1,13,949 വിവാഹമോചനങ്ങളാണു ഉണ്ടായത് . 4.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2003 നു ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത് .
2010 ല്‍ വിവാഹിതരായ ആയിരം പേരില്‍ 11.1 പേര്‍ വിവാഹമോചനം നേടുന്നുവെന്നാണു കണക്ക് . 2009 ല്‍ ഇതു ആയിരത്തില്‍ 10.5 പേരായിരുന്നു. 40-44 പ്രായത്തിനിടിയിലാണു വിവാഹമോചനം നടക്കുന്നത് . 11.4 വര്‍ഷം മാത്രമാണു കൂടുതല്‍ പേരും വിവാഹ ജീവിതം തുടരുന്നത് .
എന്നാല്‍ മറ്റു ചിലര്‍ വിവാഹമോചനം നേടുന്നതില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. അഭിഭാഷകരുടെ ഫീസ് താങ്ങാന്‍ സാധിക്കാത്തതാണു കാരണം. തൊഴിലില്ലായ്മയും വീടുകളുടെ വില കുത്തനെ ഇടിഞ്ഞതും മിക്ക കുടുംബ ബന്ധങ്ങളെയും താറുമാറാക്കി. വിവാഹമോചനം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് . |