|
ലണ്ടന്‍ : 29 February 2012 മുതല്‍ അഭയാര്‍ത്ഥികള്‍ക്കും, Settlement വിസ ലഭിക്കുന്നവര്‍ക്കും Biometric Residence Permit കളിലായിരിക്കും വിസ നല്‍കുകയെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ Damian Green അറിയിച്ചു. നിലവില്‍ Settlement വിസകള്‍ക്കും Discretionary വിസകള്‍ക്കും, അഭയാര്‍ത്ഥി വിസകള്‍ക്കും Finger Print നല്‍കേണ്ട ആവശ്യമില്ലായിരുന്നു. ഇനി ഈ കാറ്റഗറി വിസകള്‍ അനുവദിക്കണമെങ്കില്‍ അപേക്ഷകര്‍ Finger Print കളും Facial Imageകളും അടങ്ങിയ Biometric Register ചെയ്യണമെന്നതാണ് പുതിയ നിയമം. ഈ ആവശ്യത്തിലേക്ക് Biometric ശേഖരിക്കുന്നതിനുള്ള അനുമതി Post Office Ltdന് ഗവണ്‍മെന്റ് നല്‍കും. ഒളിംപിക്‌സ് മത്സരങ്ങലുടെ തിരക്കു വരുന്നതിനാല്‍ 1 December 2012 വരെ Sticter വിസകള്‍ Passport ല്‍ പതിച്ച് നല്‍കുന്ന രീതി തുടരും.
അതുപോലെ തന്നെ ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടോയെന്ന് Employer മാര്‍ക്ക് Online ചെക്കിംഗിലൂടെ അറിയാനുള്ള സംവിധാനവും UK Border Agency സ്ഥാപിക്കും. നിലവില്‍ ഇതിനായി ഒരു Phone line ഉം ആപ്ലിക്കേഷന്‍ ഫോമും ഉണ്ട്. എന്നാല്‍ March 2012 മുതല്‍ Employee ചെക്കിംഗ് ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ Employer മാര്‍ക്ക് അപേക്ഷിക്കാനാകും. ഇത് Illegal ആയി ജോലി ചെയ്യുന്നത് തടയുന്നതിന് ഉപകരിക്കുമെന്നും Damian Green വ്യക്തമാക്കി. |