|
ലണ്ടന്‍ : വ്യാജ വിവാഹത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലെയ്‌സസ്റ്റര്‍ ക്രൗണ്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു . സച്ചിനാഥ് കെയ്‌സത്ത് (37) ന് 12 മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത് . ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബ്രിട്ടീഷ് വംശജ മീന ടെയ്‌ലര്‍ എന്ന 34 കാരിക്കു ഒരു വര്‍ഷത്തെ തടവും ലഭിച്ചു . ഇവര്‍ക്കു സഹായം ചെയ്തു നല്‍കി എന്ന കുറ്റം ആരോപിച്ചു അറസ്‌ററിലായ യുകെ വംശജനും ബെര്‍ബാര്‍ഗ് സ്വദേശിയുമായ ഇറോള്‍ കിന്‍സാറിനെ ഒമ്പതുമാസത്തെ ജയില്‍ വാസത്തിനും കോടതി ശിക്ഷിച്ചു.
2006 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത് . വേദി ഇന്ത്യയായിരുന്നു. അന്ന് സാക്ഷിയായത് കിന്‍സാറായിരുന്നു.വിവാഹ ശേഷം തന്റെ പങ്കാളിക്കൊപ്പം യുകെയിലേക്കു വരാന്‍ കെയ്‌സത്ത് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ , വിവാഹം യഥാര്‍ഥമല്ലാ എന്നു ചൂണ്ടികാട്ടി കുടിയേറ്റ വിഭാഗം അധികൃതര്‍ അപക്ഷ നിരസിച്ചു. 2007ല്‍ അപേക്ഷ വീണ്ടും പരിശോധിച്ച് പങ്കാളിക്കൊപ്പം താമസിക്കാന്‍ രണ്ടു വര്‍ഷത്തെ വിസ അനുവദിച്ചു. 2008 ല്‍ ഇവര്‍ക്കൊരു കുഞ്ഞും പിറന്നു.
2009 ല്‍ ഇയാള്‍ അപരിമിതമായ ലീവിന് അപേക്ഷിച്ചെങ്കിലും ലെന്‍സ്റ്റര്‍ഷെയര്‍ ഇമിഗ്രേഷന്‍ ക്രൈം വിഭാഗം അപേക്ഷ നിരസിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തെത്തുടര്‍ന്ന് വഞ്ചനാകുറ്റം ചുമത്തി 2011 മാര്‍ച്ച് 10ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കുടിയേറ്റ നിയമം ലംഘിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ് .
എന്നാല്‍ , തങ്ങളുടെ ബന്ധം യാര്‍ഥമാണെന്നും തന്റെ കുഞ്ഞിന്റെ പിതൃത്വം കെയസത്തിനാണെന്നും ടെയലര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.കുടിയേറ്റ നിയമം ലംഘിച്ച നടപടികളാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നു ചൂണ്ടികാട്ടി കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. |