|
ലണ്ടന്‍ : ബ്രിട്ടനിലെ ജോലി സ്ഥലങ്ങളിലെ കുടിയേറ്റക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന വ്യാപക പരാതി നിലനില്‍ക്കുന്നു. 200510 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കുടിയേറ്റക്കാര്‍ കൈയടക്കിയതു മൂലം തൊഴില്‍ നഷടപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം 1,60,000 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരോ നാല് കുടിയേറ്റക്കാര്‍ വീതം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നെത്തുമ്പോള്‍ ഒരു ബ്രിട്ടീഷുകാരന് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയ പ്രമുഖര്‍ പറയുന്നത്. വന്‍തോതില്‍ കുടിയയേറ്റം അനുവദിക്കുന്നതുകൊണ്ട് രാജ്യത്തിനുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് കുടിയേറ്റ ഉപദേശക സമിതിയും പരാമര്‍ശിക്കുന്നുണ്ട്.
കുടിയേറ്റക്കാര്‍ കൂടുന്നതോടെ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ കുടിയേറ്റക്കാര്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്തുതന്നെ ചെലവഴിക്കണമെന്നു നിര്‍ദേശിക്കണമെന്ന് കുടിയേറ്റ ഉപദേശക സമിത അധ്യക്ഷന്‍ പ്രൊഫ. ഡേവിഡ് മെറ്റ്കാള്‍ഫ് നിര്‍ദേശിക്കുന്നു.ഇപ്പോഴത്തെ രീതിയനുസരിച്ച് പല മേഖലകളിലും നേട്ടം കൊയ്യുന്നത് കുടിയേറ്റക്കാരാണ്. |