|
ലണ്ടന്‍ : മയക്കുമരുന്നു കേസില്‍ ഇന്ത്യന്‍ വംശജന് മാഞ്ചസ്റ്റര്‍ കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചു. പ്രേം ഗബ്രോ(20)എന്ന ഇന്ത്യക്കാരനാണ് രാജ്യത്തെ ഏറ്റവും വലിയ തെരുവ് മയക്കുമരുന്ന് കച്ചവടത്തിന് ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഗബ്രോയെക്കൂടാതെ 75 പേരെ മാഞ്ചസ്റ്റര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ 18 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവരില്‍ പലര്‍ക്കും 43 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. |