|
ലണ്ടന്‍ : എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ആല്‍വിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥിയുടെ വിസയാണ് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ വച്ച് 2011 ഒക്ടോബര്‍ 19ന് Immigration Officer ക്യാന്‍സല്‍ ചെയ്തത്. ലണ്ടനില്‍ Business Information Technology-ല്‍ Bachelor Degree പൂര്‍ത്തിയാക്കിയ ആല്‍വിന്‍ Post study വിസയ്ക്കായി അപേക്ഷ നല്‍കാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ പിതാവ് ആകസ്മികമായി Heart Attack മൂലം 2011 ഒക്ടോബര്‍ 11ന് നിര്യാതനായത്. പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ വരുന്ന സമയത്താണ് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ വച്ച് ആല്‍വിന്റെ വിസ ക്യാന്‍സല്‍ ചെയ്യപ്പെട്ടത്.
പഠനം പൂര്‍ത്തിയാക്കിയ ആല്‍വിനെ തിരികെ യു.കെയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്ന നിലപാടാണ് UK Border Agency ഉദ്യോഗസ്ഥന്‍ എടുത്തത്. Post Study വിസയ്ക്ക് യോഗ്യനാണെന്ന് അറിയിച്ചെങ്കിലും ആ അപേക്ഷ നല്‍കുന്നതിനുവേണ്ടി യു.കെയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല എന്ന തീരുമാനപ്രകാരമാണ് Immigration Officer വിസ ക്യാന്‍സല്‍ ചെയ്തത്.
ഈ സമയത്ത് എയര്‍പോര്‍ട്ടില്‍ നിന്നും ആല്‍വിനും അദ്ദേഹത്തിന് യു.കെയില്‍ Part ജോലി നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമയും പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിനെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് ആല്‍വിനെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള തീരുമാനം ഗാറ്റ്വിക്കിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ നീട്ടിവയ്ക്കുകയും ആല്‍വിന് UKയില്‍ ഇറങ്ങാനുള്ള Temporary Admission നല്‍കുകയും ചെയ്തു. വിസ ക്യാന്‍സല്‍ ചെയ്ത നടപടിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഇമിഗ്രേഷന്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായത്.
പഠനത്തിനുശേഷം ബാക്കിയുള്ള വിസാകാലാവധിയില്‍ അടുത്ത വിസയ്ക്ക് അപേക്ഷ നല്‍കാന്‍ അര്‍ഹതയുണ്ടെങ്കില്‍ നിലവിലുള്ള വിസ ക്യാന്‍സല്‍ ചെയ്യുന്ന രീതി അവലംബിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പഠനത്തിനുശേഷം അതിന്റെ പേരില്‍ ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയ്ക്ക് അപേക്ഷ നല്‍കാന്‍ വിദ്യര്‍ത്ഥിക്ക് അവകാശമുണ്ടെന്നും അതിനാല്‍ വിസ ക്യാന്‍സല്‍ ചെയ്ത നടപടി ശരിയായില്ലെന്നും കോടതി കണ്ടെത്തി. മാത്രമല്ല തിരികെ ഇന്ത്യയിലെത്തി വിസാ അപേക്ഷ നല്‍കണമെങ്കില്‍ Maintenance Fund കൂടുതല്‍ കാണിക്കുകയും വേണം. മാത്രമല്ല, UKയില്‍ നിന്നും തിരികെ അയച്ചാല്‍ 1 വര്‍ഷത്തേക്ക് തിരികെ പ്രവേശിക്കുന്നതിന് Automatic Ban ഉണ്ടാവുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ച് കോടതി ആല്‍വിനെ യു.കെയില്‍ ഇറങ്ങാന്‍ അനുവദിച്ചുകൊണ്ടും ഇപ്പോള്‍ നല്‍കിയിരിക്കുന്ന Post Study വിസ അപേക്ഷ പരിഗണിക്കാന്‍ ഉത്തരവ് നല്‍കിക്കൊണ്ടുമാണ് വിധി പ്രസ്താവിച്ചത് |