|
ലണ്ടന്‍ : വ്യാജ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ യുവാക്കള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്ക് ജയില്‍ ശിക്ഷ. വിവാഹത്തിനായി എത്തിയ നാലു പേരും ഇവരെ സഹായിച്ച മൂന്നു പേരുമാണ് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. ഇവരില്‍ വരന്മാര്‍ ഇന്ത്യാക്കാരാണ്. വിവാഹം കഴിച്ചത് ലിത്വാനിയന്‍ യുവതികളേയും ..വിവാഹ ആഘോഷം നടക്കുന്നതിനിടെ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത് . ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ വിവാഹമാണെന്ന് തെളിഞ്ഞത് .
ലിത്വാനിയന്‍ സ്വദേശികളായ ആന്‍ഡ്രിഡ്ജ് ബെല്‍കെയ്റ്റ് (ഒരു വര്‍ഷവും നാലുമാസവും), സാന്ദ്ര ബെല്‍കെയ്റ്റിനും ഒസ്‌കാന അലക്‌സാന്‍്ഡ്രിവിക്യൂട്ടിനും (304 ദിവസം ) വീതവും ആന്റന ബെല്‍കെയ്റ്റിന് (ഒരു വര്‍ഷവും മൂന്നു മാസവുമാണ്) ശിക്ഷ . ഇന്ത്യന്‍ സ്വദേശികളായ മാന്‍പീറ്റ് സിങ്ങിന് (ഒരു വര്‍ഷം), ജസ്ബിര്‍ സീങ്ങിന് (11 മാസവും) ശിക്ഷ അനുഭവിക്കണം. യുകെ വംശജനായ ജസ്പാല്‍ സിങ് സബോട്ടയ്ക്ക് (രണ്ടു വര്‍ഷവും രണ്ടു മാസവുമാണ്) ശിക്ഷ വിധിച്ചിരിക്കുന്നത്.
പിടിയിലായ ഏഴു പേര്‍ക്കെതിരേയും കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. വ്യാജ വിവാഹത്തിനു തയാറായ യുവതികളെ നാടുകടത്തുന്ന ശിക്ഷയായിരിക്കും നല്‍കുക. സാധാരണ വ്യാജ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ , ഇപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ നടത്തിയാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കണ്ട് രജിസ്റ്റര്‍ ചെയ്തതോടൊപ്പം ആഘോഷവും പ്ലാന്‍ ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതാണ് അറസ്റ്റിലേക്കു വഴിതെളിച്ചത്. യുവതികള്‍ രണ്ടുപേരും തങ്ങള്‍ യുവാക്കളുമായി ലൈംഗീക ബന്ധം നടത്തിയതായി മൊഴി നല്‍കി. എന്നാല്‍ , കവിളില്‍ ഉമ്മ വയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് യുവാക്കള്‍ പറഞ്ഞു. ഈ വാക്കുകള്‍ തന്നെയാണ് അറസ്റ്റിലേക്കു നയിച്ചത്.
വ്യാജ വിവാഹം യുകെയില്‍ ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബോര്‍ഡര്‍ ഏജന്‍സി പരിശോധനയും ശക്തമാക്കിയിരിക്കുന്നു. വിവാഹിതരായവര്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാലാണ് ആളുകള്‍ ഇത്തരം വ്യാജ വിവാഹങ്ങള്‍ക്കു ശ്രമിക്കുന്നത് . |