|
ലണ്ടന്‍ : നിലവില്‍ Shortage Occupation List-ല്‍ ഉള്ള Chef വര്‍ക്ക് പെര്‍മിറ്റിന് Certificate of sponsor issue ചെയ്യുന്നതിനുള്ള മാനദണ്ഡം UK Border Agency കര്‍ശനമാക്കി. നിലവില്‍ Take away service ഉള്ള Chef മാരെ Recruit ചെയ്യാന്‍ സാധിക്കുകയില്ല എന്ന അവസ്ഥയാണ്. Take away service ഉള്ള restaurent കളില്‍ ഉള്ള Chef തസ്തികകള്‍ Shortage Occupation list-ല്‍ ഉള്‍പ്പെടുത്തുകയില്ല എന്ന നിലപാടാണ് UK Border Agency ഇപ്പോള്‍ എടുത്തിരിക്കുന്നത്. അതിനാല്‍ Take away ഉള്ള restaurent-ല്‍ certificate of sponsorship നല്‍കിയാലും ആ COS ഉപയോഗിച്ച് നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്. എല്ലാ ഇന്ത്യന്‍ Restaurent കളും Take away service offer ചെയ്യാറുണ്ട്. അതിനാല്‍ ഇനി ഈ Restaurent കള്‍ക്കൊന്നും വിദേശ ഷെഫുമാരെ Sponsor ചെയ്യാന്‍ സാധിക്കുകയില്ല എന്ന അവസ്ഥയാണുള്ളത്. Olympics അടുത്തിരിക്കുന്ന അവസ്ഥയില്‍ അത് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന വിഷമത്തിലാണ് Restaurent
വ്യവസായികള്‍ .നിലവില്‍ വിദേശത്തുനിന്നും Recruit ചെയ്യാനുള്ള Restricted COS Chef മാര്‍ക്കു ഈ തടസ്സവാദം ഉന്നയിക്കുമായിരുന്നെങ്കിലും UKയില്‍ നിന്നും Chef മാരെ ജോലിക്ക് എടുത്ത് COS നല്‍കി Tier 2 വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. Student വിസയില്‍ നിന്നും , Tier4 Dependant വിസയില്‍ നിന്നും Chefമാരെ Recruti ചെയ്യാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ നിലവില്‍ UKയില്‍ ഉള്ളവര്‍ക്ക് നല്‍കുന്ന Unrestricted COS കളില്‍ Take away service ഉള്ള Restaurentകള്‍ക്ക് ഷെഫിനെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയില്ല എന്ന നടപടി സാമ്പത്തികമാന്ദ്യം തളര്‍ത്തിയിരിക്കുന്ന മേഖലയെ കുറച്ചുകൂടി ദുരിതത്തിലാക്കും എന്നു തന്നെ കരുതണം.
എന്നാല്‍ Fast food service നടത്തുന്ന Out-let കളില്‍ , മുമ്പേ തയ്യാറാക്കിയ ആഹാരം അപ്പോള്‍തന്നെ ചൂടാക്കി നല്‍കിയാല്‍ മതിയെന്നതിനാല്‍ Specialist chefനെ ഉപയോഗിക്കേണ്ടതില്ലെന്ന Migrant Advisory Commission ന്റെ Recommendationലാണ് ഈ വിഭാഗത്തെ Shortage Occupation പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ Restaurent കളില്‍ Order അനുസരിച്ച് ഭക്ഷണം പ്രത്യേകം അപ്പോള്‍ തന്നെ തയ്യാറാക്കേണ്ടതുണ്ട്. അതിനാല്‍ Restaurent ഉം Take away service ഉം നടത്തുന്ന സ്ഥാപനങ്ങളിലെ Chefമാരെ ഈ പരിധിയില്‍ Migrant Advisory Commission ഉള്‍ക്കൊള്ളിച്ചിരുന്നില്ല. എന്നാല്‍ നിലവിലുള്ള നിയമത്തെ Rigid ആയി വ്യാഖ്യാനിച്ച് കുടിയേറ്റം നിയന്ത്രിക്കുക എന്ന തന്ത്രമാണ് UK Border Agency നടത്തുന്നത്. ഈ വിസാ നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സോളിസിറ്റര്‍ പോള്‍ ജോണ്‍ . |