|
ലണ്ടന്‍ : നിലവില്‍ point based സിസ്റ്റത്തിലുള്ള Tier1, Tier2, Tier4 category വിസകളുടെ Maintenance Requirement ഏപ്രില്‍ മുതല്‍ മാറും. Point based സിസ്റ്റത്തിലുള്ള വിസ ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ യുകെയിലുള്ള താമസത്തിനുള്ള ചിലവു തുക കാണിക്കേണ്ടതുണ്ട്. ഈ തുകയിലാണ് ഏപ്രില്‍ മുതല്‍ മാറ്റം വരിക. Point based System തുടങ്ങിയ 2008ല്‍ പ്രഖ്യാപിച്ച Maintenance നിരക്കുകളാണ് ഇപ്പോഴും നിലവിലുള്ളത്. ഇത് നാണ്യപ്പെരുപ്പത്തിന് ആനുപാതികമായി കൂട്ടുകയാണെന്നാണ് UKBA അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് Inner Londonല്‍ പഠിക്കുവാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ 1000പൗണ്ട് വീതം 9മാസത്തേയ്ക്കുള്ള Maintenance Requirement 28 ദിവസത്തേയ്ക്ക Bank account ല്‍ കാണിക്കേണ്ടതായി വരും. നിലവില്‍ ഇത് 800 പൗണ്ടാണ്. അതുപോലെ തന്നെ Outer Londonലും യുകെയുടെ ഇതരഭാഗങ്ങളിലും പഠിക്കാനെത്തുന്നവര്‍ 800പൗണ്ട് വീതം 9മാസത്തേക്കുള്ള Maintenance കാണിക്കേണ്ടതായി വരും. നിലവില്‍ ഉള്ള നിരക്ക് 600പൗണ്ടാണ്.
അതുപോലെ തന്നെ Inner Londonല്‍ പഠിക്കാനെത്തുന്നവരുടെ Dependants 600പൗണ്ട് വച്ച് 9മാസത്തേക്ക് Maintenance കാണിക്കണം. Outer London ആണെങ്കില്‍ നിരക്ക് 450 പൗണ്ടാണ്. നിലവില്‍ ഇത് 533പൗണ്ടും 400പൗണ്ടും വീതമാണ്.
നിലവില്‍ യുകെയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ നിലവുള്ള രണ്ട് മാസത്തെ Maintenance പുതിയ നിരക്കില്‍ കാട്ടിയാല്‍ മതിയാകും. Tier1, Tier2, Tier4 വിസക്കാര്‍ക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇത് 800പൗണ്ടില്‍ നിന്നും 900പൗണ്ടിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവരുടെ Dependants ഇനി 533പൗണ്ടിനുപകരം 600പൗണ്ട് മൂന്നുമാസത്തേക്ക് Maintenance ആയി കാണിക്കേണ്ടതുണ്ട്. Tier2 വിസയില്‍ എത്തുന്നവരുടെ Sponsors -A Rated ആണെങ്കില്‍ അവര്‍ക്ക് Maintenance നിലവിലുള്ള പ്രകാരം Certify ചെയ്യാന്‍ അനുവാദമുണ്ട്. അതിനാല്‍ ഇവരുടെ കീഴില്‍ ജോലിചെയ്യാനെത്തുന്നവര്‍ Bankല്‍ തുകകാണിക്കേണ്ടതില്ല.
പെട്ടെന്നുള്ള ഈ മാറ്റം ധാരാളം പേരെ ആശയക്കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. കാരണം മിക്ക കാറ്റഗറിയിലും 3മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കേണ്ടതായുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ Transitional arrangements നിലവില്‍ ഉള്ളവരുടെ കാര്യത്തില്‍ കൊണ്ടുവരുമെന്ന് UKBA സൂചിപ്പിച്ചിട്ടുണ്ട്.
Courtsey: Paul John & Co Solicitors, London |