|
ലണ്ടന്‍ : 1,50,000 പൗണ്ടിന് മുകളില്‍ ശമ്പളം നല്‍കുന്ന വേക്കന്‍സികള്‍ക്ക് tier 2 visa annual limit പരിധി ബാധകമല്ലെന്ന് ukba. നവംബര്‍ 24ന് ഹോം മിനിസ്റ്റര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ വിസ പരിധിക്കുള്ളില്‍ ഈ പോസ്റ്റുകള്‍ വരുന്നതല്ലെന്നാണ് ukba യുടെ വിശദീകരണം. 24-ാം തീയതി പ്രഖ്യാപിച്ച ഗവണ്‍മെന്റിന്റെ നയങ്ങളില്‍ ഒന്ന് tier 2 visa യുടെ എണ്ണം 20,700 ആയി കുറയ്ക്കണമെന്നുള്ളതായിരുന്നു. ഈ പരിധിയില്‍ താഴെപ്പറയുന്ന tier 2 വിസകള്‍ വരികയില്ലെന്നാണ് ukba യുടെ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്.
യു.കെയില്‍ നിലവില്‍ tier 2 വിസയിലുള്ളവരുടെ വിസ എക്‌സ്‌ടെന്‍ഷന്‍, tier 2 migrant dependant visas, 1,50,000 പൗണ്ട് ശമ്പളപരിധിക്കു മുകളില്‍ വരുന്ന വേക്കന്‍സികള്‍, tier 2 സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ വിസകള്‍, tier 2 (minister of religion) വിസകള്‍, tier 2 intra-company transfer വിസകള്‍ എന്നിവയാണ്. പരിധിയില്‍ പെടാത്ത tier 2 വിസകള്‍, intra company transfer വിസകളുടെ ശമ്പളപരിധി 40,000 പൗണ്ടിന് മുകളിലാണ്. 24,000 മുതല്‍ 40,000 പൗണ്ട് ശമ്പളമുള്ളവര്‍ക്ക് tier 2 intra company transfer വിസ വഴി 12 മാസം യു.കെയില്‍ തങ്ങാനാകും. ഇന്ത്യയില്‍ നിന്നുള്ള ഐ.ടി കമ്പനികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ നയം. അവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റാഫിനെ intra company transfer വഴി യു.കെയില്‍ കൊണ്ടുവരാനാകും.
അതിനാല്‍ ഐ.ടി വിസയുടെ എണ്ണത്തില്‍ tier 2 നിയന്ത്രണം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ 40,000 പൗണ്ടിന് താഴെ ഒരു വര്‍ഷത്തേക്ക് intra company transfer വിസയില്‍ വരുന്നവര്‍ക്ക് വിസ പുതുക്കാനുള്ള അവകാശവും യു.കെയില്‍ പെര്‍മനന്റ് റെസിഡന്റ്‌സിക്ക് അപേക്ഷിക്കാനുള്ള അവകാശവും ഉണ്ടായിരിക്കും.
tier 2 വിസയുടെ മിനിമം മാനദണ്ഡം ഗ്രാജുവേറ്റ് ലെവല്‍ വേക്കന്‍സികളായിരിക്കും. ഏതെല്ലാം തൊഴിലുകള്‍ ഗ്രാജുവേറ്റ് ലെവല്‍ തൊഴില്‍ പരിധിയ്ക്കുള്ളില്‍ വരുമെന്ന് migrant advisory commission തീരുമാനിക്കും. അതുപോലെ തന്നെ നിലവിലുള്ള shortage occupation ലിസ്റ്റും പുതിയ നയപ്രകാരം പരിഷ്‌കരിക്കും. ഏപ്രില്‍ 2011 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. |