|
ലണ്ടന്‍ : ബ്രിട്ടീഷ് സിറ്റിസണ്‍ , അല്ലെങ്കില്‍ യുകെയില്‍ സ്ഥിരം വിസയുള്ള ഒരാളുടെ ഭാര്യയ്ക്ക്/ഭര്‍ത്താവിനു 21 വയസിനു ശേഷം മാത്രമേ യുകെയിലേക്കു ഡിപ്പെന്റഡന്റ് വിസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കൂ എന്ന ഇമിഗ്രേഷന്‍ നിയമം വ്യക്തികളുടെ വിവാഹ ജീവിത അവകാശത്തിന്റെ ലംഘനമാണെന്നു കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി പ്രസ്താവിച്ചു.
2008 നവംബര്‍ മാസമാണു പുതിയ ഇമിഗ്രേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ 21 വയസില്‍ താഴെയുള്ള ഡിപ്പെന്റഡന്റ് സ്‌പോസിനു യുകെ വിസയ്ക്ക് അവകാശമുണ്ടായിരുന്നില്ല. 21 വയസിനു ശേഷം മാത്രമേ അവര്‍ക്ക് യുകെ ഡിപ്പെന്റഡന്റ് വിസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ 2010 ഏപ്രില്‍ ആറില്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നു മിലിറ്ററി സേവനത്തില്‍ നിന്നുള്ളവരെ ഒഴിവാക്കിയിരുന്നു. ഇതനുസരിച്ചു മിലിറ്ററിയില്‍ ജോലി നോക്കുന്നവര്‍ക്ക് അവരുടെ ഡിപ്പെന്റഡന്റ് 21 വയസില്‍ താഴെയാണെങ്കിലും ഡിപ്പെന്റഡന്റായി യുകെയില്‍ വിസ നല്‍കിയിരുന്നു.
ഫോര്‍ഴ്‌സ് മാര്യേജുകള്‍ക്കു തടയിടാനാണു പുതിയ നിയമം ഹോംഓഫിസ് പുറത്തിറക്കിയത്. 21 വയസില്‍ താഴെയുള്ള ധാരാളം ബ്രിട്ടീഷ് ഏഷ്യന്‍ വംശജര്‍ അവരുടെ മക്കളെ യുകെയ്ക്കു പുറത്തു നിന്നു നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കുന്നതിനു അവസാനം വരുത്താനുള്ള ഒരു മാര്‍ഗമായാണു പുതിയ നിയമം നടപ്പില്‍ വരുത്തിയത്. എന്നാല്‍ ഏതാണ്ട് 5% മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഫോഴ്‌സ്ഡ് മാര്യേജ് കേസുകള്‍ക്കു അറുതി വരുത്താന്‍ 95% വരുന്ന ചെറുപ്പക്കാരായ ദമ്പതികളെ ബാധിക്കുന്ന രീതിയില്‍ നടത്തിയ നിയമനിര്‍മാണം അവരുടെ മനുഷ്യാവകാശ ലംഘനമാണെന്നു കോടതി കണ്ടെത്തി.
ചിലിയന്‍ വംശജനായ ഡീഗോ ആന്‍ഡ്രൂ ഓഗിറ്റര്‍ ക്വില ആണു തനിക്കു വിസ നിഷേധിച്ചതിനെതിരേ കോടതിയെ സമീപിച്ചത്. യുകെയില്‍ സ്റ്റുഡന്റ് വിസയുണ്ടായിരുന്നു ക്വില, ആംബര്‍ ജെഫറി എന്ന ബ്രിട്ടീഷ് വനിതയെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ സമയത്തു ഭാര്യയ്ക്കു 17 വയസായതിനാല്‍ ക്വിലയ്ക്കു ഡിപ്പെന്റഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയ്ക്ക് 18 വയസായപ്പോഴേയ്ക്കും പുതിയ നിയമം നടപ്പില്‍ വന്നിരുന്നു. അതിനാല്‍ ഈ ദമ്പതികള്‍ 2009 ജൂലൈ 31 നു യുകെയില്‍ നിന്നു ചിലിയിലെ സാന്റിയാഗോയിലേക്കു പോയി. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ താമസിച്ചു വരുന്നു.
ഇവരുടെ കേസിലാണു ലോര്‍ഡ് ജസ്റ്റിസ് സെഡ്‌ലെ, ലോര്‍ഡ് ജസ്റ്റിസ് പിച്ച്‌ഫോര്‍ഡ്, ലോര്‍ഡ് ജസ്റ്റിസ് ഗ്രോസ് എന്നീ മൂന്നംഗ ബഞ്ച് വിധി പ്രസ്താവിച്ചത്. കോടതി വിധി പ്രാവര്‍ത്തികമാക്കും വിധം ഹോം സെക്രട്ടറി നിയമഭേദഗതി വരുത്തും എന്നും കോടതി നിരീക്ഷിച്ചു,. ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഒഫ് മൈഗ്രെന്റ് എന്ന യുകെ ചാരിറ്റിയാണു ക്വില ദമ്പതികള്‍ക്കു വേണ്ടി യുകെയില്‍ കോര്‍ട്ട് ടു അപ്പീല്‍ കേസ് നടത്തിയത്. |