|
ലണ്ടന്‍ : കുടിയേറ്റ നിയമം ലംഘിച്ചതിന് 13 വിദേശികള്‍ അറസ്റ്റില്‍ . വെയില്‍സിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന റെയ്ഡിലാണ് ബംഗ്ലാദേശികളും പാക്കിസ്ഥാന്‍കാരും അടക്കമുള്ളവര്‍ പിടിയിലായത്. കാര്‍ഡിഫ്, റൈല്‍ , അമ്മാന്‍ ആന്‍ഡ് സ്വാന്‍സീ വാലീസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. അനധികൃത തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്ന രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
നാലു വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധനയുണ്ടായിരുന്നു. റൈലില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഫുഡ്‌സിലായിരുന്നു റെയ്ഡ്. ഇവിടെനിന്ന് ഇരുപത്തെട്ടും മുപ്പത്തിമൂന്നും വയസുള്ള ഓരോ പാക്കിസ്ഥാന്‍കാരെ അറസ്റ്റ് ചെയ്തു. രണ്ടു ബംഗ്ലാദേശികളെയും ഇവിടെ കണ്ടെത്തി. ജോലിക്കാരല്ല കസ്റ്റമേഴ്‌സാണെന്ന് ഇവര്‍ അവകാശപ്പെട്ടു. പക്ഷേ, രാജ്യത്തു തങ്ങാന്‍ മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇവരെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
നാടുകടത്തില്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ ഇവരില്‍ മൂന്നു പേരെയും കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കും. ഒരു പാക്കിസ്ഥാന്‍കാരന് ഇമിഗ്രേഷന്‍ ബെയ്ല്‍ അനുവദിച്ചിട്ടുണ്ട്. ഇയാള്‍ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ , നാടുകടത്തലില്‍ നിന്ന് ഒഴിവാക്കില്ല. മറ്റു സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരും ഏഷ്യന്‍ വംശജര്‍ തന്നെ. |