Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Tier 4 Visa – Maintenance Funds എന്തൊക്കെ ശ്രദ്ധിക്കണം
പോള്‍ ജോണ്‍
ലണ്ടന്‍ : Tier 4 Visa അപേക്ഷയില്‍ Valid CASന് 30 പോയിന്റും, Maintenance Fundന് 10 പോയിന്റുമാണ് ലഭിക്കേണ്ടത്. യുകെയില്‍ നിലവില്‍ ആറ് മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സ് നിലവിലുള്ള വിസ തീരുന്നതിന് 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഏതൊരു വിദ്യാര്‍ത്ഥിക്കും കുറഞ്ഞ മെയിന്റനന്‍സ് ഫണ്ട് കാണിച്ചാല്‍ മതിയാകും.

ഇതനുസരിച്ച് ഇന്നര്‍ ലണ്ടനില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി 1600 പൗണ്ട് 25 ദിവസത്തേക്ക് മെയിന്റനന്‍സ് ആയി കാണിച്ചാല്‍ മതിയാകും. ഇതോടൊപ്പം കോഴ്‌സ് ഫീയുടെ ബാലന്‍സ് ഉണ്ടെങ്കില്‍ അതും കൂടി കാണഇക്കേണ്ടതായിട്ടുണ്ട്. ഇന്നര്‍ ലണ്ടന് പുറത്തുള്ള കോളേജുകളിലോ, യൂണിവേഴ്‌സിറ്റികളിലോ പഠിക്കുന്നവര്‍ 1200 പൗണ്ട് 25 ദിവസത്തേക്കായി മെയിന്റനന്‍സ് ഫണ്ട് കാണിച്ചാല്‍ മതിയാകും.

ഈ മെയിന്റനന്‍സ് ഫണ്ട് ഒന്നുകില്‍ വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ കാണിക്കണം. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം കാണിക്കണം. കൂടാതെ അവരുടെ കൈയില്‍ നിന്നും ഒരു കണ്‍സന്റ് ലെറ്ററും, ബന്ധുത്വം തെളിയിക്കുന്നതിനായി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതാണ്. അതു പോലെ തന്നെ എഡ്യുക്കേഷന്‍ ലോണ്‍ ആണെങ്കില്‍ ബാങ്കില്‍ നിന്നുള്ള Loan Offer Letter നല്‍കണം.

ഇനി മെയിന്റനന്‍സ് ഫണ്ട് കാണിക്കുന്ന ഡോക്യുമെന്റുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം -

1) ഒറിജിനല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അപേക്ഷയോടൊപ്പം നല്‍കണം. ഇന്റര്‍നെറ്റ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ആണെങ്കില്‍ അതില്‍ ബാങ്കിന്റെ സീലും ഒരു കവറിങ് ലെറ്ററും വയ്‌ക്കേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ ഈ കാലയളവില്‍ ഈ അക്കൗണ്ടില്‍ ഒരു ട്രാന്‍സാക്ഷന്‍ നടത്തുന്നത് നല്ലതായിരിക്കും. ചെറിയ ഒരു തുക ബാങ്കിലിടുകയോ അല്ലെങ്കില്‍ വിത്‌ഡ്രോ ചെയ്യുകയോ ചെയ്യുന്നത് നല്ലതായിരിക്കും. സാധാരണയായി UKBA recent transaction dateല്‍ നിന്നും 28 ദിവസമാണ് മെയിന്റനന്‍സ് ഫണ്ടിനായി കാല്‍ക്കുലേറ്റ് ചെയ്യുക.

ഇന്റര്‍നെറ്റ് സ്റ്റേറ്റ്‌മെന്റാണ് നല്‍കുന്നതെങ്കില്‍ അതിന്റെ ഒറിജിനല്‍ കിട്ടുമ്പോള്‍ അതുകൂടി അയച്ച് നല്‍കുന്നത് നല്ലതായിരിക്കും. എല്ലാ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും ഒറിജിനല്‍ തന്നെ അയയ്ക്കണം. ISA പോലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ ആണെങ്കിലും ലേറ്റസ്റ്റ് ആയിട്ടുള്ള ഒരു മാസത്തില്‍ കുറവ് പഴക്കമില്ലാത്ത സ്റ്റേറ്റ്‌മെന്റുകളാണ് അയക്കേണ്ടത്. അതുപോലെ തന്നെ ഇന്റര്‍നെറ്റ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌സ് ആണ് സബ്മിറ്റ് ചെയ്യുന്നതെങ്കില്‍ അതില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍ , സോര്‍ട്ട് കോഡ് നമ്പര്‍ എന്നിവയുള്ള സ്റ്റേറ്റ്‌മെന്റുകള്‍ ആയിരിക്കണം ബാങ്കിന്റെ സീലോടു കൂടി സബ്മിറ്റ് ചെയ്യേണ്ടത്. Tier 4 Visa guidance അനുസരിച്ചുള്ളതല്ലാത്ത എല്ലാ ഡോക്യുമെന്റും UKBA നിരസിക്കുന്നതായിരിക്കും. അതിനാല്‍ guidance അനുസരിച്ചുള്ള ഡോക്യുമെന്റ്‌സ് തന്നെ കൃത്യമായി സബ്മിറ്റ് ചെയ്യാന്‍ ശ്രമിക്കുക.
 
Other News in this category

 
 




 
Close Window