Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ ക്യാപ് വിദേശ റിക്രൂട്ട്‌മെന്റിന് മാത്രം
പോള്‍ ജോണ്‍
ലണ്ടന്‍ : ഏപ്രില്‍ 6ന് ശേഷം നിലവില്‍ വരുന്ന ഇമിഗ്രേഷന്‍ ക്യാപ് പ്രകാരം 2012 ഏപ്രില്‍ 5 വരെ 20,700 സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് മാത്രമേ അനുവദിക്കൂ എന്നുള്ളതാണ് ഇപ്പോഴത്തെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതനുസരിച്ച് ടിയര്‍ 2വിനെ രണ്ടായി തരംതിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ടിയര്‍ 2 വിസ സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്റെന്റില്‍ യുകെബിഎ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ടിയര്‍ 2 വിസയെ restricted category എന്നും unrestricted category എന്നും രണ്ടായി തിരിക്കും. യുകെയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും direct ആയി recruit ചെയ്യുന്ന വിഭാഗം restricted category യില്‍ വരും. ഈ വിഭാഗത്തില്‍ ഒരു വര്‍ഷം 20,700 certificate of sponsorship മാത്രമേ അനുവദിക്കൂ. എന്നാല്‍ താഴെപ്പറയുന്ന unrestricted category ക്ക് 20,700 എന്ന ലിമിറ്റ് ബാധകമല്ല എന്നാണ് സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഇന്റെന്റില്‍ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിന്നും എത്ര സിഒഎസ് വേണമെങ്കിലും നല്‍കാം.

intra company transfer , tier 2 extension , tier 2 visa susteining with a new employer യുകെയില്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ട വിസയിലുള്ളവര്‍ ടിയര്‍ 2 വിലേക്ക് മാറുന്നതിനുള്ള അപേക്ഷ , transitional arrangements visa ആവശ്യമുള്ളവര്‍ , 1,50,000 പൗണ്ടിന് മുകളില്‍ ശമ്പളമുള്ള പോസ്റ്റുകള്‍ക്ക് വേണ്ടിയുള്ള സിഒഎസ് അപേക്ഷകള്‍ , ടിയര്‍ 2 സ്‌പോര്‍ട്‌സ് വിസകള്‍ , minister of religion വിസകള്‍ എന്നീ വിഭാഗങ്ങളാണ് unrestricted cos category യില്‍ ഉള്ളവര്‍. ഇങ്ങനെ unrestricted category ല്‍ എത്ര സിഒഎസ് വേണമെങ്കിലും നല്‍കാം എന്ന നിലപാട് നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്ക് വലിയ അനുഗ്രഹമാകും. ഇതനുസരിച്ച് ടിയര്‍ 2 വിസ എക്‌സ്‌ടെന്‍ഷന്‍ ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കും.

അതുപോലെ ഒരു എംപ്ലോയറില്‍ നിന്നും വേറൊരു എംപ്ലോയറിലേക്ക് സ്വിച്ച് ചെയ്യാന്‍ അനുവാദം ഉണ്ടാകും. ഏതെങ്കിലും കാരണവശാല്‍ ഒരു സ്ഥലത്തുനിന്നും ജോലി മാറേണ്ടതായി വന്നാല്‍ പുതിയൊരു എംപ്ലോയറിനെ കണ്ടെത്തി വിസ മാറ്റി എടുക്കുന്നതിന് സാധിക്കും. അതുപോലെ തന്നെ ആകര്‍ഷകമായ മറ്റൊരു ഓപ്ഷന്‍ യുകെയില്‍ വേറൊരു കാറ്റഗറി വിസയിലുള്ളവര്‍ക്ക് യുകെയില്‍ നിന്നുതന്നെ ടിയര്‍ 2 വിലേക്ക് മാറുന്നതിന് തടസ്സമുണ്ടാവില്ല എന്നതാണ്. ഉദാഹരണത്തിന് യുകെയില്‍ സ്റ്റുഡന്റ് വിസയിലുള്ള ഒരു നഴ്‌സിന് അഡാപ്‌റ്റേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പക്ഷം ടിയര്‍ 2 വിസയിലേക്ക് മാറാന്‍ സാധിക്കും. ഇതിനുള്ള സിഒഎസിന് പ്രത്യേക അനുമതി ലഭിക്കേണ്ട ആവശ്യമുണ്ടാവില്ല എന്നതുകൊണ്ടുതന്നെ. അതുപോലെ തന്നെ യുകെയില്‍ സ്റ്റുഡന്റ് വിസ , പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, സ്റ്റുഡന്റ് ഡിപ്പെന്റന്റ് വിസ എന്നീ വിസകളില്‍ നിന്നും ടിയര്‍ 2വിലേക്ക് മാറുന്നതിന് തടസ്സങ്ങള്‍ കുറവായിരിക്കും. ഇത് നിലവില്‍ യുകെയിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മാര്‍ഗ്ഗമാണ്.

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ യുകെബിഎയുടെ അനുവാദമില്ലാതെ തന്നെ സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ഇഷ്യു ചെയ്യാവുന്നതാണ്. restricted category-യില്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ഇഷ്യു ചെയ്യുന്നതിന് സ്‌പോണ്‍സര്‍മാര്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതായുണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യുകെബിഎ registered ആയിട്ടുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് unrestricted സിഒഎസ് അനുവദിച്ചു നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window