|
ലണ്ടന്‍ : കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ 36 ശതമാനം വര്‍ധനയുണ്ടായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 5,72,000 പേര്‍ കഴിഞ്ഞ വര്‍ഷം കുടിയേറിയെന്നാണു കണക്ക്. ഇതു കുറയ്ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിനായി വിസ നിയമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. 2015 ഓടെ കുടിയേറ്റം വന്‍ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണു സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ളവര്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കുടിയേറ്റക്കാരില്‍ രാഷ്ട്രീയ അഭയം തേടിയവരും ഉള്‍പ്പെടും. ഡിസംബര്‍ 2008 നു ശേഷമാണു കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായത്. 2009 ല്‍ 3110 പേരാണ് രാഷ്ട്രീയ അഭയം തേടിയത്. എന്നാല്‍ 2010 ല്‍ ഇതു 5125 ആയി ഉയര്‍ന്നു. ജോലി സംബന്ധമായി ബ്രിട്ടണില്‍ എത്തിയവരുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ധന രേഖപ്പെടുത്തി. 81,185 പേരാണു 2010 ല്‍ യുകെയില്‍ എത്തിയത്. 2010 ല്‍ 3,34,815 വിദ്യാര്‍ഥി വിസകള്‍ അനുവദിച്ചു. മൊത്തം കുടിയേറ്റക്കാരുടെ എണ്ണം പതിനായിരത്തില്‍ എത്തിക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.. |